Tuesday 17 April 2018 10:54 AM IST : By സ്വന്തം ലേഖകൻ

ജീവിക്കുന്നെങ്കില്‍ ഓനെ പോലെ ജീവിക്കണം! അങ്കിള്‍ ട്രെയിലര്‍ കാണാം

uncle_trailer

വ്യത്യസ്തത നിറ‌ഞ്ഞ കഥാസന്ദര്‍ഭങ്ങളും അതിലേറെ വ്യത്യസ്തമായ ഗെറ്റപ്പില്‍ മമ്മൂട്ടിയുമെത്തുന്ന ചിത്രം അങ്കിളിന്റെ ട്രെയിലര്‍ പുറത്തുവന്നു. രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായിരുന്ന ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ഏറെ സസ്പെന്‍സ് ത്രില്ലറാകും ചിത്രമെന്നാണ് സൂചിപ്പിക്കുന്നത്. നെഗറ്റീവ് റോളിലായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി എത്തുക എന്ന പ്രചരണവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.  

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലായാണ് താരം എത്തിയത്. അതിലൊരു കഥാപാത്രമാണ് നെഗറ്റീവ് വേഷത്തിലെത്തിയത്.  മികച്ച സ്വീകാര്യതയാണ് അതിന്  ലഭിച്ചത്.

കോമ്രെഡ് ഇന്‍ അമേരിക്കയിലെ നായിക കാര്‍ത്തികയാണ്  അങ്കിളിലും മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന റോളിലെത്തുന്നത്.  ഏപ്രില്‍ 27ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെകെ എന്ന റോളിലായിരിക്കും മമ്മൂട്ടി എത്തുക.