Thursday 05 December 2019 09:44 AM IST : By സ്വന്തം ലേഖകൻ

കേരളത്തിലല്ല, മുംബൈയിൽ ആയാലും മെഗാസ്റ്റാർ മെഗാസ്റ്റാര്‍ തന്നെ! മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കി മുംബൈ: വിഡിയോ

mammootty

മാമാങ്കത്തിന്റെ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ താരം. തകർപ്പൻ ലുക്കിൽ എത്തിയ താരത്തിനു പിന്നാലെ ക്യാമറാക്കണ്ണുകൾ തിരക്കു കൂട്ടി. വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളും ആരാധകരും മെഗാസ്റ്റാറിന്റെ വരവിനെ ആഘോഷിച്ചത്.

ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി സൂപ്പർ ലുക്കിയായിരുന്നു താരം.

സംവിധായകൻ എം. പത്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നായിക പ്രാചി തെഹ്ലാൻ എന്നിവർ മമ്മൂട്ടിക്കൊപ്പം മുംബൈയിൽ ഉണ്ട്.

ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് മാമാങ്കം ടീം മുംബൈയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാമാങ്കം ടീം കേരളത്തിനു പുറത്ത് പ്രമോഷനുമായി യാത്രയിലാണ്.