Tuesday 20 July 2021 08:51 AM IST : By സ്വന്തം ലേഖകൻ

എങ്ങനെയുണ്ട് ഈ ഹെയർസ്റ്റൈൽ: മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോയും തരംഗം

mammootty

സോഷ്യൽ മീഡിയയിൽ തരംഗമായി മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോ. ‘Tiny pony’ എന്ന കുറിപ്പോടെയാണ് തന്റെ പുത്തൻ ഹെയർസ്റ്റൈൽ പരിചയപ്പെടുത്തുന്ന ചിത്രം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി.

അടുത്ത കാലത്തായി മമ്മൂക്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചിത്രങ്ങളെല്ലാം തരംഗമായിരുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

ദ പ്രീസ്റ്റ്, വൺ എന്നിവയാണ് മമ്മൂട്ടി നായകനായി അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങൾ.