Wednesday 20 November 2019 12:05 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പൊന്നോ, പൊളി...’! വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമുണർത്തി മമ്മൂക്ക: ക്ലാസ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

mammootty

മലയാളത്തിന്റെ താരരാജാവാണ് മെഗാസ്റ്റാർ മമ്മൂട്ടി. സോഷ്യൽ മീഡിയയിലും ആരാധകരുടെ പ്രിയപ്പെട്ട ഇക്ക മെഗാസ്റ്റാർ തന്നെ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാകുന്നത് അടുത്ത കാലത്തായി പുതുമയല്ല. പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് ഉൾപ്പടെ നിരവധി ഉദാഹരങ്ങള്‍.

ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രവും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിക്കഴിഞ്ഞു. അടുത്തിടെയാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്.

വെളുത്ത കുര്‍ത്തിയണിഞ്ഞുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി ഇൻസ്റ്റയിൽ പങ്കുവച്ചത്. സോഫയിലിരിക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലാണ്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.