Friday 10 September 2021 09:32 AM IST : By സ്വന്തം ലേഖകൻ

വിവാഹച്ചടങ്ങിൽ നിറഞ്ഞു നിന്ന് മെഗാസ്റ്റാർ: തരംഗമായി പുതിയ ലുക്ക്: വിഡിയോ

mammootty

സോഷ്യൽ മീഡിയയിൽ തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക്. കോവിഡ് തുടങ്ങിയ കാലം മുതൽ നീട്ടി വളർത്തിയ താടിയെടുത്ത്, മുടി ഒതുക്കി പുഴു എന്ന ചിത്രത്തിന്റെ ഗെറ്റപ്പിലേക്ക് മാറിയിരിക്കുകയാണ് താരം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലാണ്.

താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു അമല്‍നീരദ് ചിത്രം ‘ഭീഷ്മപര്‍വ’ ത്തിൽ താരം എത്തിയത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞാണ് താരം ‘പുഴു’വിലേക്ക് എത്തുന്നത്. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ‘പുഴു’ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് ആണ് നായിക.