Thursday 11 August 2022 11:57 AM IST : By സ്വന്തം ലേഖകൻ

‘അങ്കമാലിയെ ഇളക്കിമറിച്ച് യുവതാരം’: സ്റ്റൈലിഷ് ലുക്കിൽ വീണ്ടും മമ്മൂക്ക: ചിത്രങ്ങൾ വൈറൽ

mammootty

സ്റ്റൈലിഷ് ലുക്കിൽ വീണ്ടും പൊതുവേദിയില്‍ തിളങ്ങി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അങ്കമാലിയിൽ നടന്ന ഒരു ചടങ്ങിലാണ് മമ്മൂക്ക എത്തിയത്. ‘അങ്കമാലിയെ ഇളക്കിമറിച്ച് യുവതാരം’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ഒരു ഫാൻസ് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ഹരിപ്പാട്ട് ഒരു ഉൽഘാടന ചടങ്ങിൽ മമ്മൂക്ക എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.