Wednesday 11 May 2022 09:25 AM IST : By സ്വന്തം ലേഖകൻ

സിഗരറ്റ് പുകച്ച്, സ്റ്റൈലിഷ് ലുക്കില്‍ മമ്മൂക്ക: ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

mammootty

‘ഭീഷ്മപർവ്വം’ ലൊക്കേഷനിൽ നിന്നു പകർത്തിയ മമ്മൂട്ടിയുടെ മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ചിത്രത്തിലെ തന്റെ കഥാപാത്രമായ മൈക്കിളിന്റെ ഗെറ്റപ്പിലാണ് ചിത്രങ്ങളിൽ മമ്മൂക്ക. സിഗരറ്റ് പുകച്ച്, സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പോസ് ആരാധകർ ആഘോഷമാക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി അമൽനീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം വൻ വിജയമാണ് നേടിയത്. ചിത്രം മാസ് ഫീലുള്ള ഫാമിലി ഡ്രാമയാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനസൂയ ഭരദ്വാജാണ് മമ്മൂട്ടിയുടെ നായിക.