മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ. ഫാഷന്‍ ഫൊട്ടോഗ്രഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ചിത്രം പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നും ഷാനി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്.