Wednesday 19 February 2020 06:48 PM IST : By സ്വന്തം ലേഖകൻ

ടാക്സ് ഇനത്തിൽ മാത്രം നൽകിയത് 58 ലക്ഷം രൂപ! 369 വിട്ടുപിടിക്കാതെ മെഗാസ്റ്റാറിന്റെ റേഞ്ച് റോവർ

range-rover

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗ്യാരേജിലേക്ക് റേഞ്ച് റോവർ എത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് മെഗാസ്റ്റാറിന്റെ കുടുംബത്തിലേക്കെത്തിയ സ്റ്റൈലൻ അതിഥി.റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പ് താരം സ്വന്തമാക്കിയപ്പോൾ വാഹനപ്രേമികളും അതേറ്റെടുത്തു.

ഇപ്പോഴിതാ തന്റെ ഇഷ്ട നമ്പറായ ‘369ൽ’ വാഹനം താരം രജിസ്റ്റർ ചെയ്തും കഴിഞ്ഞിരിക്കുന്നു. രജിസ്ട്രേഷൻ നടപടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 5806761 രൂപയാണ് ടാക്സ് ഇനത്തിൽ മാത്രം അടച്ചിരിക്കുന്നത്.

range-2

4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച് കരുത്താണുള്ളത്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ, ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകൾ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

range-1