Saturday 23 January 2021 10:49 AM IST : By സ്വന്തം ലേഖകൻ

റേഞ്ച് റോവറിൽ അടിപൊളി ഗെറ്റപ്പിൽ മെഗാസ്റ്റാർ! വിഡിയോ ആഘോഷമാക്കി ആരാധകർ

mammootty

നീണ്ട 10 മാസത്തെ ഇടവേള അവസാനിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമ സെറ്റിൽ. ‘വൺ’ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്, കറുത്ത റേഞ്ച് റോവറിൽ അടിപൊളി ഗെറ്റപ്പിലാണ് താരം എത്തിയത്.

ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.