Tuesday 13 August 2019 02:51 PM IST : By സ്വന്തം ലേഖകൻ

മറക്കില്ല ലിനൂ... ഒരിക്കലും! കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി, എന്തു സഹായത്തിനും വിളിപ്പുറത്തുണ്ടാകുമെന്ന് താരം

linu-neq

പ്രളയമുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട് നാടിന്റെ കണ്ണീരോർമയായ ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് സംസാരിച്ച്, ലിനുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ അദ്ദേഹം പങ്കുച്ചേര്‍ന്നു. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്താവശ്യമുണ്ടായാലും അറിയിക്കണമെന്നും കുടുംബാംഗങ്ങളോടു പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍ കുടുംബത്തിനു വലിയ ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴാണ് ലിനു അപകടത്തില്‍പ്പെട്ടത്. കടുത്ത മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നു സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു പോയതായിരുന്നു ലിനു.