Wednesday 01 July 2020 10:36 AM IST : By സ്വന്തം ലേഖകൻ

ഈ വീട്ടിലാണ് വിസ്മയം പിറന്നത്! മമ്മൂക്ക ജനിച്ചു വളർന്ന വീട് ഇതാണ്: വിഡിയോ വൈറൽ

mammootty-house

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീടിന്റെ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടുത്തിടെയാണ് താരം കുടുംബസമേതം പുതിയ വീട്ടിലേക്കു മാറിയത്.

ഇപ്പോഴിതാ, താരം ജനിച്ചു വളർന്ന ചെമ്പിലെ വീടിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയാണ് ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചെമ്പിലെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നത്.

വിഡിയോ ഇതിനോടകം വൈറൽ ആണ്.