Monday 10 September 2018 11:28 AM IST : By സ്വന്തം ലേഖകൻ

‘മോഹൻലാലിന് ആ ഇതൊക്കെയേ ഉള്ളൂ, മമ്മൂട്ടി അങ്ങനെയല്ല’; എജ്ജാതി മറുപടി–വൈറൽ വിഡിയോ

mammootty

മമ്മൂട്ടിയോ മോഹൻലാലോ? രണ്ട് തലമുറകളുടെ പഴക്കമുണ്ടാകും ആ ചോദ്യത്തിന്. പ്രായമായവര്‍ തുടങ്ങി വച്ച ആ തർക്കം ഇന്ന് ന്യൂജനറേഷനും കടന്ന് പുരോഗമിക്കുകയാണ്. അപ്പോഴും അഭിനയ മികവിന്റെ കാര്യത്തിൽ മമ്മൂട്ടിയോ അതോ മോഹൻലാലോ മികച്ചതെന്നത് ഉത്തരമില്ലാത്ത ചോദ്യമായി തന്നെ നിൽക്കുന്നു. ഇനി അഥവാ അതിന് മറുപടി ഉണ്ടെങ്കിൽ തന്നെ ‌പരസ്പരം തുലനം ചെയ്യാന്‍ കഴിയാത്ത മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് സംഗ്രഹിക്കേണ്ടി വരും.

എന്നാല്‍ ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ശരവേഗത്തിൽ ഉത്തരം നല്‍കാന്‍ ധൈര്യം കാണിച്ചിരിക്കുന്ന ഒരു അമ്മൂമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായിട്ടാണ് ഈ അമ്മൂമ്മയ്ക്കുള്ളത്.

‘ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ. മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയുള്ളു. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാ മുന്നില്‍.

മമ്മൂട്ടിയ്ക്ക് ദൂരെ നിന്ന് ഒരാള്‍ എല്ലാം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നല്ല കലാവാസനയുള്ളവനാണ് അവന്‍. സ്വയം ചെയ്യാന്‍ കഴിവുളളയാളാണ് മമ്മൂട്ടി മനസ്സിലായോ’- എന്നാണ് അമ്മൂമ്മയുടെ മറുപടി.

ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.