Thursday 27 February 2020 11:51 AM IST : By സ്വന്തം ലേഖകൻ

‘ഡബ്ബിങ് ടൈമിലും വേറെ ലെവൽ പരിപാടികൾ ആയിരുന്നു മമ്മുക്ക’! ഡബ്ബിങ്ങിലും ഹൈ വോൾട്ടേജ് ബോസ്: വിഡിയോ

mammootty

അടുത്തിടെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ മമ്മൂട്ടിച്ചിത്രങ്ങളിൽ ഒന്നാണ് ‘ഷൈലോക്ക്’. ബോസ് എന്ന കഥാപാത്രമായി മെഗാസ്റ്റാറിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ, ചിത്രത്തിൽ മമ്മൂട്ടി ഡബ് ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു.

ഡബ്ബിങ് സമയത്തും ഹൈ വോൾട്ടേജിൽ തന്നെയായിരുന്നു മമ്മൂട്ടി. കഥാപാത്രത്തിന്റെ സ്വഭാവത്തിനുസരിച്ചുള്ള സംഭാഷണ ശൈലി അനായാസമായി മമ്മൂട്ടി ഡബ്ബ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ഡബ്ബിങ് ടൈമിലും വേറെ ലെവൽ പരിപാടികൾ ആയിരുന്നു മമ്മുക്ക’ എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബിബിന്‍ മോഹനാണ് വിഡിയോ പങ്കുവച്ചത്.

അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്.