Saturday 21 May 2022 11:26 AM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’: മോഹൻലാലിന് പിറന്നാൾ ആശംസകള്‍ നേർന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും

mammootty

പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകള്‍ നേർന്ന് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ്, ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്ന് മമ്മൂട്ടി കുറിച്ചത്. ഗുരു സിനിമയില്‍ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കുകളിലാണ് ഇപ്പോൾ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വൽത് മാന്‍’ ആണ് അദ്ദേഹത്തിന്റെ പുതിയ റിലീസ്. ഒ.ടി.ടി റിലീസാണ് ചിത്രം.