Wednesday 03 August 2022 12:13 PM IST : By സ്വന്തം ലേഖകൻ

ഏജന്റ് ടീന ഇനി മമ്മൂക്കയോടൊപ്പം: ബി.ഉണ്ണികൃഷ്ണൻ ചിത്രത്തിൽ പ്രധാന റോളിൽ വാസന്തിയും

mammootty

കമല്‍ഹാസന്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘വിക്ര’ത്തിൽ ഏജന്റ് ടീന എന്ന മികച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വാസന്തി ഇനി മമ്മൂട്ടി ചിത്രത്തിൽ.

ബി.ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഉദയകൃഷ്‍ണ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക.

‘ആറാട്ട്’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.