Friday 06 May 2022 10:08 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്’: ക്യൂട്ട് ചിത്രം പങ്കുവച്ച് മമ്മൂക്ക

mammootty

പേരക്കുട്ടി മറിയം അമീറ സൽമാന് അഞ്ചാം പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്’ എന്ന കുറിപ്പോടെ മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഈ ക്യൂട്ട് ചിത്രം ഇതിനകം വൈറലാണ്.

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സൽമാന്റെ അഞ്ചാം ജന്മദിനമാണിന്ന്. നേരത്തെ ദുല്‍ഖറും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു.