Friday 19 February 2021 09:59 AM IST : By സ്വന്തം ലേഖകൻ

ഞാൻ ആരാ മോൾ! പെരുമ്പാമ്പിനെ കയ്യിലെടുത്ത് മംമ്തയുടെ ഫോട്ടോഷൂട്ട്: വിഡിയോ പങ്കുവച്ച് താരം

mamtha

നടി മംമ്ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ പുതിയ വിഡിയോ കണ്ട് ആരാധകർ ഞെട്ടി. കാരണം താരത്തിന്റെ കയ്യിലിരിക്കുന്നത് ഒരു പാമ്പാണ്. വെറും പാമ്പല്ല, പെരുമ്പാമ്പ്.

‘മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ...അല്ല പിന്നെ...ഞാൻ ആരാ മോൾ’‍ എന്ന കുറിപ്പോടെയാണ് മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിനിടെ പകർത്തിയ ഈ വിഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.