Thursday 22 August 2019 02:17 PM IST : By സ്വന്തം ലേഖകൻ

‘ചിങ്ങമാസം വന്നു ചേർന്നാൽ...’! തൂശനിലയില്‍ സദ്യയുണ്ട്, നിറഞ്ഞ് ചിരിച്ച് മംമ്ത: ചിത്രം പങ്കുവച്ച് താരം

mamtha-new

മലയാളത്തിന്റെ പ്രിയനായികയാണ് മംമ്ത മോഹൻദാസ്. മികച്ച കഥാപാത്രങ്ങളും വൻ വിജയങ്ങളുമായി നല്ല നടി എന്ന പേര് സമ്പാദിച്ച മംമ്ത ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു പുതിയ ചിത്രം ശ്രദ്ധേയമാണ്. തൂശനിലയിൽ സദ്യ കഴിച്ച ശേഷമുള്ള തന്റെ ഒരു മനോഹര ചിത്രമാണ് താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

‘ചിങ്ങമാസം വന്നു ചേർന്നാൽ ... it’s time to eat off a banana leaf. loved it!’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോടതി സമക്ഷം ബാലൻ വക്കീലാണ് മംമ്തയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷത്തിലായിരുന്നു താരം. ദിലീപും മംമ്തയും ഒന്നിച്ചപ്പോഴൊക്കെ വലിയ ഹിറ്റുകളുണ്ടായിട്ടുണ്ട്. മൈ ബോസ്, ടു കൺട്രീസ് എന്നിവ ഈ ജോഡിയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി.