Friday 14 May 2021 09:53 AM IST : By സ്വന്തം ലേഖകൻ

‘ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്...’! മകന്റെ പേര് പങ്കുവച്ച് നടൻ മണികണ്ഠന്‍

manikandan

മകന്റെ പേര് പങ്കുവച്ച് നടൻ മണികണ്ഠന്‍. അടുത്തിടെയാണ് മണികണ്ഠനും ഭാര്യ അഞ്ജലിക്കും ആദ്യത്തെ കണ്‍മണിയായി ഒരു ആൺകുഞ്ഞ് പിറന്നത്.

‘ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്...ഇസൈ.... ഇസൈ മണികണ്ഠൻ ....’. – മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.

തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം. ‘തുറമുഖം’ ആണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.