Thursday 28 January 2021 09:17 AM IST : By സ്വന്തം ലേഖകൻ

‘എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാവണം’! അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മണികണ്ഠൻ

manikandan

അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി. നിറവയറുമായി നിൽക്കുന്ന ഭാര്യ അഞ്ജലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സോഷ്യൽ മീഡിയയിൽ ഈ സന്തോഷം പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിനിയാണ് അഞ്ജലി.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ മലയാളികളുടെ പ്രിയനടനായി മാറിയത്. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് താരത്തിന്റെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.