Friday 02 July 2021 09:10 AM IST : By സ്വന്തം ലേഖകൻ

‘നിന്റെ ഓർമകളിലൂടെ ഇന്നും കടന്ന് പോകുന്നു... ഒരിക്കലും മറക്കാനാവില്ലടാ...’! പ്രിയപ്പെട്ടവന്റെ ഓർമകളുമായി മണിക്കുട്ടൻ

manikkuttan

തന്റെ പ്രിയസുഹൃത്തിന്റെ ഓർമകൾ കുറിച്ച്, ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മണിക്കുട്ടൻ. ‘നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്റെ ഓർമകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ...’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

മണിക്കുട്ടന്റെ പ്രിയസുഹൃത്തായിരുന്നു റിനോജ്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ മത്സരാർഥിയായ മണിക്കുട്ടന്‍ റിനോജുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.