Monday 17 June 2019 02:06 PM IST : By സ്വന്തം ലേഖകൻ

മണിരത്നം ആശുപത്രിയിലോ ? സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ സത്യം ഇതാണ്

manirathanam-new

പ്രശസ്ത സംവിധായകൻ മണിരത്നം ആശുപത്രിയിലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത് ചെറുതല്ലാത്ത ആശങ്ക പരത്തിയിരുന്നു. ഹൃദ്‌രോഗ സംബന്ധമായ അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്ത. എന്നാൽ മണിരത്നം ആശുപത്രിയിലല്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

അദ്ദേഹം ചെറിയ ചില ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഹോസ്പിറ്റലിൽ പോയിരുന്നുവെന്നും എന്നാൽ പരിശോധനകൾക്കു ശേഷം മടങ്ങിയെന്നും മറിച്ച്, മണിരത്നം ആശുപത്രിയിൽ തന്നെയാണെന്ന വാർത്ത തീർത്തും തെറ്റാണെന്നും അവർ വ്യക്തമാക്കുന്നു.

വൻ താരനിര അണിനിരന്ന ‘ചെക്ക ചെവന്ത വാന’മാണ് മണിരത്നത്തിന്റെതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം.