Monday 16 April 2018 11:26 AM IST : By സ്വന്തം ലേഖകൻ

ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തത് എന്താണ്? ആ രഹസ്യം വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

maniyan_pilla_jayarm

മലയാളത്തില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും സ്വന്തമായി സിനിമാ നിര്‍മാണ കമ്പനികളുണ്ട്. എന്നാല്‍ ഇത്രയധികം സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിട്ടും ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ല. അതെന്ത് കൊണ്ടാണെന്നുള്ള രഹസ്യം പുറത്തു വന്നിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെ്യുന്ന പഞ്ചവര്‍ണതത്തയുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു രസകരമായ ഈ ചോദ്യത്തിന് മണിയന്‍ പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍. പഞ്ചവര്‍ണതത്തയുടെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവാണ്, ജയറാമിന്റെ അടുത്ത സുഹൃത്തും. ജയറാമിനെ അടുത്തറിയാവുന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.

മണിയന്‍പിള്ള രാജു പറയുന്നതിങ്ങനെ…

പൊതുവേ അല്‍പം പേടിയുള്ള ആളാണ് ജയറാം. ഒരു സിനിമ നിര്‍മ്മിച്ചാല്‍ പണം നഷ്ടപ്പെടുമോ എന്ന പേടി ജയറാമിനുണ്ട്. താനൊക്കെ സിനിമ നിര്‍മ്മിക്കുന്ന ഒരു പാഷന്‍ കൊണ്ടാണ്. ജയറാമിന് സിനിമയോട് പാഷന്‍ കുറവാണെന്നല്ല.. പക്ഷെ ഭയം വിട്ടുമാറിയിട്ടില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഇതിന് രസകരമായ മറുപടി ജയറാമും പറഞ്ഞു.

ചില സിനിമകള്‍ ലാഭമുണ്ടാക്കും. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പാദ്യമെല്ലാം പോയി തെരുവില്‍ നില്‍ക്കേണ്ടി വരുമെന്നും മണിയന്‍പിള്ള പറഞ്ഞിരുന്നു. അനുഭവമുള്ളവര്‍ പറയുന്നത് ഇങ്ങനെയാണ്. എല്ലാം നഷ്ടപ്പെട്ട് നടുതെരുവില്‍ നില്‍ക്കേണ്ടി വരും. അതുകൊണ്ട് അനുഭവസ്ഥര്‍ പറയുന്നത് താന്‍ എപ്പോഴും കേള്‍ക്കാറുണ്ടെന്നാണ് ഇതിനുള്ള മറുപടിയായി ജയറാം പറഞ്ഞത്. നിര്‍മാണം ഇല്ലെങ്കില്‍ സംവിധാനം ആയാലോ എന്ന ചോദ്യത്തിന് കുറച്ചൂടി പ്രായമാവാട്ടെ അത് വേണമെങ്കില്‍ ഒരു കൈ നോക്കാമെന്നായിരുന്നു താരം പറഞ്ഞത്. മനോരമ ന്യൂസിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പഞ്ചവര്‍ണ തത്തയിലെ മറ്റൊരു നായന്‍ കൂടിയായ കുഞ്ചാക്കോബോബനും പങ്കെടുത്തിരുന്നു.