Monday 20 January 2020 12:39 PM IST : By സ്വന്തം ലേഖകൻ

താരങ്ങൾ മിന്നിത്തിളങ്ങിയ രാവ്! മണിയൻ പിള്ള രാജുവിന്റെ മകന് ആശംസകൾ നേർന്ന് സിനിമാ ലോകം: വിഡിയോ

maniyan-pillai-son

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എന്നാൽ, വിവാഹ വിരുന്ന് താര സമ്പന്നമായിരുന്നു. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വച്ച് നടന്ന വിവാഹസത്കാരത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി മലയാള സിനിമയിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇതിന്റെ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറൽ.