Friday 16 April 2021 08:56 AM IST : By സ്വന്തം ലേഖകൻ

ബാക്ക് ഇൻ ആക്ഷൻ! മണിയൻ പിള്ള രാജു വീണ്ടും സജീവം: ചിത്രം പങ്കുവച്ച് താരം

maniyanpillai

മണിയൻ പിള്ള രാജു വീണ്ടും സിനിമയിൽ സജീവമാകുന്നു. കോവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ചു വിശ്രമത്തിലായിരുന്ന അദ്ദേഹം രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ ചിത്രാഞ്ജലിയുടെ ഡബ്ബിങ് തിയറ്ററിൽ എത്തി ‘സുഡോകു’ എന്ന ചിത്രത്തിനു ശബ്ദം നൽകി.

കോവിഡും ന്യുമോണിയയും ശബ്ദത്തെ ബാധിച്ചിരുന്നെങ്കിലും അതെല്ലാം മാറിയെന്നും ഇപ്പോൾ പൂർണ ആരോഗ്യവാനായെന്നും താരം പറഞ്ഞു.

വരും ദിവസങ്ങളിൽ ടി.കെ.രാജീവ്കുമാറിന്റെ ‘ബർമുഡ’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിക്കും.തിരുവനന്തപുരത്തു തന്നെയാണ് ഇതിന്റെ ചിത്രീകരണം.