Friday 23 July 2021 02:28 PM IST : By സ്വന്തം ലേഖകൻ

‘ഒരാള്‍ എനിക്കു ജീവിതം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി’: ശ്രദ്ധേയമായി മഞ്ജിമയുടെ പോസ്റ്റ്

manjima

ബാലതാരമായി വന്ന് നായികനിരയിലേക്കുയർന്ന താരമാണ് മഞ്ജിമ മോഹൻ.

ഇപ്പോഴിതാ, മഞ്‍ജിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.

അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും അന്തരിച്ച നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്‍ജിമ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജീവിതം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നും മഞ്‍ജിമ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

‘പ്രിയം’ അടക്കമുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ മഞ്‍ജിമ മോഹൻ ‘ഒരു വടക്കൻ സെല്‍ഫി’യിലൂടെയാണ് നായികയായത്.