Monday 26 October 2020 02:37 PM IST : By സ്വന്തം ലേഖകൻ

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാരിയർ നായിക! ‘9എം.എം’ ഒരുങ്ങുന്നു

manju

മഞ്ജു വാരിയരെ നായികയാക്കി, ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ പുതിയ ചിത്രവുമായി ഫന്റാസ്റ്റിക്ക് ഫിലിംസ്. 9എം.എം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിനിൽ ബാബു. സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ ഉണ്ട്. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം അജു വർഗീസ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി.