Tuesday 22 October 2019 02:30 PM IST : By സ്വന്തം ലേഖകൻ

‘എന്റെ സ്നേഹം...ജീവൻ...’! മകളെ നെഞ്ചോട് ചേർത്ത്, മാതൃനിറവിൽ മഞ്ജു പിള്ള! ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

manju-

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ള. ജനപ്രീയ സീരിയൽ തട്ടീം മുട്ടീം മഞ്ജുവിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. ഇപ്പോഴിതാ മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മകൾക്കൊപ്പമുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

‘മൈ ലവ്’ എന്ന കുറിപ്പോടെയാണ് മകളെ നെഞ്ചോട് ചേർത്തു നിൽക്കുന്ന ചിത്രം മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ദയ സുജിത്താണ് മഞ്ജുവിന്റെ മകൾ. മുൻപ് താരം മകളോടൊപ്പം ചൈനയിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളും വൈറൽ ആയിരുന്നു.

മഞ്ജു പോസ്റ്റ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.