Wednesday 24 February 2021 09:10 AM IST : By സ്വന്തം ലേഖകൻ

‘എന്ന വിലയഴകേ...’! കടൽ കണ്ട്, ‘കാതലർദിന’ത്തിലെ പാട്ടും പാടി മഞ്ജു: വിഡിയോ ഏറ്റെടുത്ത് ആരാധകർ

manju

ഓസ്ട്രേലിയയിൽ നിന്നുള്ള മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാര്‍ മഞ്ജു വാരിയർ. കടലും കണ്ട്, കാതലർദിനം എന്ന ചിത്രത്തിലെ എന്ന വിലയഴകേ എന്ന പാട്ടും പാടി നിൽക്കുന്ന മഞ്ജുവാണ് വിഡിയോയിൽ. നർത്തകിയും അഭിനേത്രിയും മാത്രമല്ല, താൻ ഒരു നല്ല ഗായിക കൂടിയാണെന്ന് മഞ്ജു മുൻപേ തെളിയിച്ചിട്ടുള്ളതാണ്. ത്രോബാക്ക് എന്ന ഹാഷ്ടാഗോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

When the location reminds you of the song! എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.