Friday 18 October 2019 03:23 PM IST : By സ്വന്തം ലേഖകൻ

തെലുങ്ക് ‘ലൂസിഫർ’; മഞ്ജുവിന്റെ റോളിൽ തൃഷ ? ചർച്ച നടത്തി അണിയറ പ്രവർത്തകർ

manju-new

മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മലയാള സിനിമയിലെ വൻ വിജയങ്ങളിൽ ഒന്നാണ്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളിയായി എത്തിയ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വാർത്തകളിൽ നിറയുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ സുകുമാർ ആണ്.

മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുമെന്ന് ഉറപ്പായതോടെ, മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഇപ്പോഴിതാ, ഈ റോളില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തൃഷയുമായി ചര്‍ച്ച നടത്തിയെന്നും പറയപ്പെടുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും തൃഷ എത്തുന്നുണ്ട്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.