Friday 11 September 2020 02:58 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ കേക്കിലെ മെഴുകുതിരി ഊതിയണയ്ക്കാൻ പെടാപ്പാട് പെട്ട് മഞ്ജു! രസികൻ ജൻമദിനാഘോഷ വിഡിയോ

manju-fun

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകള്‍ നേർന്നത്.

താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുകയാണ് മഞ്ജു. എന്നാൽ അണയുന്ന മെഴുകുതിരികളെല്ലാം വീണ്ടും കത്തുന്നു. അത്തരത്തിൽ രസകരമായ ഒരു കേക്കാണ് താരത്തിന്റെ പിറന്നാളിന് സുഹൃത്തുക്കൾ ഒരുക്കിയത്.

സഹോദരിയുടെ ജന്മദിനത്തിൽ ഓർമകളുടെ ആൽബത്തിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാരിയർ.

താനാദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം ഉപയോഗിച്ച് തയാറാക്കിയായിരുന്നു മധുവിന്റെ ആശംസ.

നടിമാരും മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളുമായ പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുൾപ്പടെ നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവിന് ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.