Friday 10 September 2021 09:56 AM IST : By സ്വന്തം ലേഖകൻ

‘നീ എന്റെ ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്...ഹാപ്പി ബർത്ത്ഡേ എം’: മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കള്‍

manju-warrier

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ നാൽപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ, മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും. മൂവരും അടുത്ത സുഹൃത്തുക്കളാണ്.

‘ഹാപ്പി ബർത്ത്ഡേ എം. ലവ് യു’ എന്നാണ് പൂർണിമയുടെ പോസ്റ്റ്.

‘കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു, നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്’. –മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗീതു കുറിച്ചു.