Saturday 21 May 2022 09:21 AM IST : By സ്വന്തം ലേഖകൻ

‘കിം കിം...’ പാട്ടിനൊപ്പം മഞ്ജുവിന്റെയും കുരുന്നുകളുടെയും നൃത്തം: വിഡിയോ വൈറൽ

manju

മലയാളത്തിന്റെ ലേഡി സൂപ്പർ‌സ്റ്റാർ മഞ്ജു വാരിയർ നായികയാകുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ചിത്രത്തിൽ മഞ്ജു പാടിയിരിക്കുന്ന ‘കിം കിം...’ പാട്ട് ഇതിനോടകം ഹിറ്റാണ്. ഇപ്പോഴിതാ, ‘കിം കിം’ എന്ന പാട്ടിനൊത്ത് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവ‌ടുവയ്ക്കുന്ന മഞ്ജുവിന്റെ വിഡിയോയാണ് വൈറൽ.

നോരമ ഓൺലൈനും ലുലു ഫാഷൻസ്റ്റോറും ചേർന്നു സംഘടിപ്പിച്ച കിം കിം ഡാൻസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് കുരുന്നുകള്‍ക്കൊപ്പം മഞ്ജു നൃത്തം ചെയ്തത്.

മഞ്ജു വാരിയർ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനിടെ വൈറലായി. കൊച്ചി ലുലു മാളിൽ വച്ചായിരുന്നു പരിപാടി.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻഡ് ജില്ലിൽ’ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.