Monday 22 July 2024 10:27 AM IST : By സ്വന്തം ലേഖകൻ

‘മഞ്ജു വാരിയരുടെ തനിസ്വരൂപം പുറത്ത്’: വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറൽ

manju

മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ വേറിട്ട ഒരു പ്രോമോഷൻ വിഡിയോയാണ് വൈറൽ. ‘മഞ്ജു വാരിയരുടെ തനിസ്വരൂപം പുറത്ത്’ എന്ന കുറിപ്പോടെ നടി റിമ കല്ലിങ്കൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്.

ഒരു ഹോട്ടലിലെ ഹാളിനു സമീപം ഫോണിൽ സംസാരിച്ചു നിൽക്കുന്ന മഞ്ജു വാരിയരുടെ അടുത്തേക്ക് രണ്ടുപേർ മൊബൈൽ ക്യാമറയും മൈക്കുമായി ചെല്ലുന്നതും സിനിമയെക്കുറിച്ചും മറ്റും ചില ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം.

‘തിരക്കുണ്ട്, എയർപോർട്ടിൽ എത്തേണ്ടതുണ്ട്’ എന്നു പറഞ്ഞ് ഒഴിവായിപ്പോകാൻ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവർ ചോദിക്കുന്നു. ഇതാണ് വിഡിയോയുടെ ആദ്യഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളിൽ നിന്നുള്ള ദൃശ്യവും കാണാം. മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും, സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്.

മ‍ഞ്ജുവിനൊപ്പം വിശാഖ് നായരും നടി ഗായത്രി അശോകുമാണ് ഈ വിഡിയോയിൽ ഉള്ളത്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്നും വിഡിയോയ്ക്കൊപ്പം റിമ കുറിച്ചിട്ടുണ്ട്.