Wednesday 22 January 2020 11:34 AM IST : By സ്വന്തം ലേഖകൻ

ബസിലേയ്ക്ക് ഓടിക്കയറി മഞ്ജു വാരിയർ; യുവസുന്ദരിയെ കണ്ട് അമ്പരന്ന് ആരാധകർ! വിഡിയോ

manju-ksrtc556

അപ്രതീക്ഷിതമായി ലേഡി സൂപ്പർസ്റ്റാറിനെ നേരിൽക്കണ്ട അങ്കലാപ്പിലായിരുന്നു ആരാധകർ. തമ്പാനൂര്‍ ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്റെ പുതിയ ചിത്രമായ ‘ചതുർമുഖ’ത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മഞ്ജു വാരിയർ തമ്പാനൂർ ബസ് സ്റ്റാൻഡില്‍ എത്തിയത്.

തമ്പാനൂര്‍ ബസ് സ്റ്റാൻഡില്‍ നല്ല തിരക്കേറിയ സമയം. പെട്ടന്നാണ് ചുവന്ന കാർ സ്റ്റാൻഡിലേയ്ക്ക് വന്നുനിന്നത്. കാറില്‍ നിന്നിറങ്ങിയ മെലിഞ്ഞ സുന്ദരിയായ പെൺകുട്ടി ഓടിവന്ന് കെഎസ്ആർടിസി ബസിലേയ്ക്ക് ചാടിക്കയറുന്നു. കണ്ടുനിന്നവരിൽ ചിലർ ‌സൂക്ഷിച്ചുനോക്കി, ആളെ മനസ്സിലാക്കിയപ്പോള്‍ അമ്പരന്നു. 

സിനിമാ ഷൂട്ടിങ്ങിന്റെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ പരിസരത്ത് ഉണ്ടായിരുന്നില്ല. ക്യാമറയൊന്നും കാണാത്തതുകൊണ്ട് പെട്ടെന്ന് മഞ്ജുവിനെ നേരിൽ കണ്ടതിന്റെ ഞെട്ടലിലായി ചുറ്റുമുള്ളവര്‍. ഷൂട്ടിങ് അതിവേഗം പൂര്‍ത്തിയാക്കി മഞ്ജു വന്ന കാറില്‍ തിരിച്ച് പോയി. 

മഞ്ജുവും സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തുന്ന ചതുര്‍മുഖം ഹൊറര്‍ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

Tags:
  • Movie News
  • Movies