Friday 20 April 2018 05:27 PM IST : By സ്വന്തം ലേഖകൻ

തീയറ്ററിലേക്ക് മഞ്ജുവിന്റെ സർപ്രൈസ് എൻട്രി: അമ്പരന്ന് പ്രേക്ഷകർ

manju entry

ലാലേട്ടന്റെ കട്ട ഫാനായി മഞ്ജു വാരിയർ എത്തിയ ’മോഹൻലാൽ’ എന്ന ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. വിഷു റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രത്തെ യുവ–കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

ഇതിനിടെ മോഹൻലാലിന്റെ ആഘോഷത്തിനൊപ്പം ആവേശമായി ചിത്രത്തിലെ നായിക മഞ്ജു വാരിയറുമെത്തി. സിനിമ പ്രദർശിപ്പിക്കുന്ന കൊച്ചിയിലെ മൾട്ടിപ്ലക്സിൽ അണിയറ പ്രവർത്തകർ വിജയാഘോഷം നടത്തിയിരുന്നു. ഇവിടേക്കാണ് മ‍ഞ്ജു സർപ്രൈസ് സമ്മാനിച്ചെത്തിയത്. ഇതുവരെ നടന്ന എല്ലാ ഷോകളും ഹൗസ് ഫുള്ളായതിന്റെ ഭാഗമായായിരുന്നു വിജയാഘോഷം സംഘടിപ്പിച്ചത്.

സുനീഷ് വാരനാട് തിരക്കഥ എഴുതി സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാലിൽ മഞ്ജുവിന്റെ കഥാപാത്രം മീനൂട്ടിയുടെ ഭർത്താവ് സേതുമാധവനായി എത്തുന്നത് ഇന്ദ്രജിത്താണ്. മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.