Tuesday 19 March 2019 02:27 PM IST : By സ്വന്തം ലേഖകൻ

ഇതിലുണ്ട് മലയാളികളുടെ പ്രിയ നായിക! കണ്ടു പിടിക്കാമോയെന്ന് സോഷ്യൽ മീഡിയ

manju-new

ഒരു പഴയ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഒരു സ്കൂൾ കാലത്തിന്റെ ഓർമ്മയാണ്. ഈ ക്ലാസ് ഗ്രൂപ്പ് ഫോട്ടോയിൽ ഒരു താരമുണ്ട്. മലയാളി ഹൃദയത്തോടു ചേർത്തു പിടിക്കുന്ന പ്രിയനായികയാണ് പഴമ ബാധിച്ച ഈ ചിത്രത്തെ വാർത്തയാക്കുന്നത്. പല ഫെയ്സ്ബുക്ക് പേജുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും അതാരാണെന്നു കണ്ടു പിടിക്കാമോയെന്നുള്ള ചോദ്യമുയർന്നതോടെയാണ് ചിത്രം പ്രേക്ഷകരുടെ ശ്രദ്ധയിലെത്തിയത്.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരാണ് ഈ സ്കൂൾകാല ഗ്രൂപ്പ് ഫോട്ടോയിലെ താരം. ചിത്രത്തിൽ മുൻ നിരയിൽ ഇരിക്കുന്നവരിൽ ഇടതു നിന്ന് രണ്ടാമതാണ് മഞ്ജു. കൂടുതൽ പേരും മഞ്ജുവാണ് ചിത്രത്തിലെന്ന് കണ്ടു പിടിച്ചു.

manju-new-2

യൂണിഫോം ചുരിദാറണിഞ്ഞ്, നീണ്ട മുടി പിന്നി മുന്നിലേക്കിട്ട്, തനി നാടൻ ലുക്കിലാണ് ചിത്രത്തിൽ മഞ്ജു. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മോഹൻലാൽ നായകനാകുന്ന ലൂസിഫറാണ് മഞ്ജുവിന്റെ പുതിയ റിലീസ്. തമിഴിൽ ധനുഷിന്റെ നായികയായി അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്.