Saturday 07 May 2022 11:18 AM IST : By സ്വന്തം ലേഖകൻ

ക്രേസി ആയ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ...: രസകരമായ സെൽഫികൾ പങ്കുവച്ച് മഞ്ജു വാരിയർ

manju-warrier

സുഹൃത്തുക്കൾക്കൊപ്പമുള്ള രസകരമായ സെൽഫികൾ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ.

നല്ല സമയത്ത് ക്രേസി ആയ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ അത് മനോഹരമായ ഓർമ്മകളാകും എന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

വിവിധ ഭാവങ്ങളിൽ പോസ് ചെയ്ത് പകർത്തിയ സെൽഫികളും മിറർ സെൽഫികളുമാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

തമിഴ് സൂപ്പർ താരം അജിത് നായകനാകുന്ന ചിത്രത്തിൽ മഞ്ജു നായികയാകുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്. ധനുഷ് നായകനായ അസുരൻ ആണ് മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. മഞ്ജുവിന്റെ പച്ചൈയമ്മാള്‍ എന്ന കഥാപത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.