Saturday 12 October 2019 05:58 PM IST : By സ്വന്തം ലേഖകൻ

ഉലകനായകനും ശ്രുതിക്കും ഒപ്പം മഞ്ജു! അസുരന്‍ കണ്ടതിന് കമലിന് നന്ദി പറഞ്ഞ് താരം

manju

തമിഴിൽ തന്റെ അരങ്ങേറ്റ ചിത്രമായ ‘അസുരനി’ൽ മികച്ച പ്രകടനവുമായി കയ്യടി നേടുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. ഇപ്പോഴിതാ, അസുരൻ കണ്ടതിന് ഉലകനായകൻ കമൽഹാസന് നന്ദി പറഞ്ഞ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റും വൈറൽ ആകുന്നു. കമൽ, മകൾ ശ്രുതി എന്നിവർക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വൈറലാണ്. കമലിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ മഞ്ജുവും പങ്കുവച്ചിട്ടുണ്ട്.

ധനുഷ് നായകനായ ‘അസുരൻ’ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരനാണ്. റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ‘അസുരന്‍’ നേടുന്നത്.