Monday 03 February 2020 10:36 AM IST : By സ്വന്തം ലേഖകൻ

‘സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാകുമ്പോൾ...’! ത്രില്ലടിച്ച് മഞ്ജു, മമ്മൂക്കയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

manju-new

മെഗാസ്റ്റാര്‍ മമ്മൂട്ടിയൊടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാര്‍ മഞ്ജു വാരിയർ. ഇരുവരും ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, മമ്മൂട്ടിയൊടൊപ്പം നിൽക്കുന്ന തന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

‘സ്വപ്നങ്ങള്‍ യാഥാർത്ഥ്യമായിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആണ് ചിത്രം.