Wednesday 03 March 2021 09:20 AM IST : By സ്വന്തം ലേഖകൻ

പ്രായം പിന്നോട്ടാണല്ലോ എന്ന് ആരാധകർ...! ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മഞ്ജു വാരിയർ

manju-warrier

തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. Make someone smile everyday, but never forget you are someone too! എന്ന കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം. ദി പ്രീസ്റ്റ്, ചതുർമുഖം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുത്തൻ റിലീസുകൾ.