Saturday 16 November 2019 04:43 PM IST : By സ്വന്തം ലേഖകൻ

‘പൊളിച്ചടുക്കുകയാണല്ലോ മഞ്ജൂ....ഇതും കലക്കി...’! പുതിയ ചിത്രം പങ്കുവച്ച് താരം

manju-new

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ പുത്തൻ ലുക്കിലുള്ള മഞ്ജു വാരിയരുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. മഞ്ജുവാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഒരു ക്യൂട്ട് ചിത്രവും മഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നു. നിമിഷങ്ങൾക്കകമാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.

ചുരിദാർ അണിഞ്ഞ് ചിരിച്ച് നിൽക്കുന്ന മഞ്ജുവാണ് ചിത്രത്തിൽ.

അടുത്തിടെയായി മഞ്ജു കൂടുതൽ മെലിഞ്ഞ ലുക്കിലാണ്. അതാണ് പുതിയ ചിത്രത്തിന്റെയും ഹൈലൈറ്റ്.

അടുത്തിടെ മുംബൈയിൽ മൂത്തോന്റെ പ്രദർശനം കാണാൻ മോഡേൺ ലുക്കിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.