Friday 24 January 2020 11:55 AM IST : By സ്വന്തം ലേഖകൻ

ഓർമകളുടെ 22 വർഷങ്ങൾ, ആ പടിക്കെട്ടുകൾ വീണ്ടും കയറി മഞ്ജു! വിഡിയോ വൈറൽ

manju-warrier

പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രണയത്തിന്റെ നോവും നനവും പടർത്തിയ ചിത്രമാണ് ‘പ്രണയവർണങ്ങൾ’. ചിത്രത്തിലെ പ്രകടനം മഞ്ജു വാരിയർക്ക് വലിയ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. സുരേഷ് ഗോപിയും, ബിജു മേനോനും, ദിവ്യ ഉണ്ണിയുമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ചിത്രത്തിലെ പ്രധാന പശ്ചാത്തലങ്ങളിൽ ഒന്നാണ് മഞ്ജുവിന്റെയും ദിവ്യയുടെയും കഥാപാത്രങ്ങൾ താമസിച്ചിരുന്ന ഹോസ്റ്റൽ. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഈ ഹോസ്റ്റലിൽ ആണ് ചിത്രീകരിച്ചത്.

ഇപ്പോഴിതാ, 22 വർഷത്തിനു ശേഷം ആ ഹോസ്റ്റലിന്റെ പടിക്കെട്ടുകളിലൂടെ നടന്നു കയറുന്ന മഞ്ജുവിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ജുവാണ് ഈ മനോഹര വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചത്.

തന്റെ പുതിയ ചിത്രം ‘ചതുര്‍മുഖം’ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പഴയ ലൊക്കേഷനില്‍ താരം വീണ്ടുമെത്തിയത്.

‘22 വർഷങ്ങള്‍, പ്രണയവർണ്ണങ്ങൾ പുറത്തിറങ്ങിയത് 98-ൽ ഇതേ ദിവസമായിരുന്നു’ എന്നു കുറിച്ചാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിബി മലയിൽ ആയിരുന്നു ‘പ്രണയവർണങ്ങളു’ടെ സംവിധാനം.