Tuesday 17 April 2018 11:52 AM IST : By സ്വന്തം ലേഖകൻ

മധുവിന്റെ വീട്ടുകാർക്കും ഊരിലെ പാവങ്ങള്‍ക്കും വിഷുസദ്യ വിളമ്പി മഞ്ജുവാരിയരുടെ വിഷു

manju1

അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിൽ മരിച്ച മധുവിന്റെ കുടുംബത്തിന് വിഷു സദ്യ വിളമ്പി  നടി മഞ്ജു വാരിയരുടെ വിഷു. ചിണ്ടക്കി അടക്കം മൂന്ന് ഊരുകളിലെ ആദിവാസികൾക്കൊപ്പം സദ്യയും കഴിച്ചാണ് മഞ്ജു മടങ്ങിയത്. വിശപ്പിനുള്ള ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചു ആൾക്കൂട്ട വിചാരണയ്ക്കും മർധനത്തിനും വിധേയനായി മധു കൊല്ലപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. മധുവിന്റെ അമ്മയെയും സഹോദരിമാരെയും കാണാനും അവർക്കൊപ്പം വിഷു ആഘോഷിക്കാനും ആണ് മഞ്ജുവാരിയർ അട്ടപ്പാടിയിലെത്തിയത്.

manju3

മധുവിന്റെ അമ്മ മല്ലിക, സഹോദരിമാരായ ചന്ദ്രിക സരസു എന്നിവരെ കണ്ടു സംസാരിച്ചു. തുടർന്നു വീട്ടിനു സമീപത്തു നേരത്തെ തയാറാക്കിയ പന്തലിൽ വീട്ടുകാർക്കും ഊരുകാർക്കും മഞ്ജുവിന്റെ നേതൃത്വത്തിൽ സദ്യ വിളമ്പി. പരിപാടി സംഘടിപ്പിച്ച മഞ്ജു വാരിയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകരും‍ സഹായത്തിന് ഒപ്പമുണ്ടായിരുന്നു.  

manju2

നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും സന്തോഷം നൽകാത്തവയാണെന്നും അതിനിടയിൽ തന്റെ ഭാഗത്തു നിന്നുള്ള എളിയ ഇടപെടൽ മാത്രമാണ് ഇന്നത്തെ വിഷുസദ്യയെന്നും മഞ്ജുവാരിയർ മാധ്യമങ്ങളോടു പറഞ്ഞു.