Tuesday 02 March 2021 09:38 AM IST : By സ്വന്തം ലേഖകൻ

എന്റെ ആശയെ എന്നോട് ചേർത്തു വച്ച സർവശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം...! വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മനോജ് കെ ജയൻ

manoj-k-jayan

തന്റെയും ഭാര്യ ആശയുടെയും പത്താം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച്, കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം മനോജ് കെ ജയൻ.

‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം... നന്ദി... ആഘോഷമില്ല.... പകരം പ്രാർത്ഥന മാത്രം Love you asha...’ .– ഭാര്യയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് മനോജ്ഫെ യ്സ്ബുക്കിൽ കുറിച്ചു.