Monday 22 April 2019 02:37 PM IST

മനോജിന്റെയും ഉർവശിയുടെയും കുഞ്ഞാറ്റ ഇതാണ്! വൈറലായി വനിതയുടെ കവർ ഷൂട്ട് വിഡിയോ

Roopa Thayabji

Sub Editor

manoj-kunjatta1 ഫോട്ടോ: ശ്യാം ബാബു

മകൾ കുഞ്ഞാറ്റയുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ.

‘‘പ്ലസ്ടുവിന് 85.2 ശതമാനം മാർക്കുണ്ട് മോൾക്ക്. അക്കൗണ്ടൻസിയിൽ ചോയ്സ് സ്കൂളിലെ ടോപ്സ്കോറായ 96 ഉം അവൾക്കാണ്. റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്. ഉർവശിയുടെ നമ്പരിലേക്ക് ആശയുടെ ഫോണിൽ നിന്നു മോൾ വിളിച്ചു, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്.

ഡിഗ്രിക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു. കലാരഞ്ജിനി ചേച്ചിയുടെ മകൻ അമ്പാടിയും കൽപനയുടെ മോൾ ശ്രീമയിയും എന്റെ ചേട്ടന്റെ മക്കളുമെല്ലാം ചെന്നൈയിലുണ്ട്. പക്ഷേ, ക്രൈസ്റ്റിൽ തന്നെ ബിഎ മീഡിയ ആൻഡ് കമ്യൂണിക്കേഷനു ചേരണമെന്ന് കുഞ്ഞിനായിരുന്നു നിർബന്ധം.’’ മനോജ് കെ ജയൻ പറയുന്നു. വനിത കവർ ഷൂട്ട് വിഡിയോ കാണാം;

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം