Saturday 12 September 2020 09:04 AM IST : By സ്വന്തം ലേഖകൻ

വികാസാണ് എന്റെ യഥാർഥ ഭർത്താവ്, വാസു അണ്ണനെ സൂക്ഷിക്കണം! ഒടുവിൽ വിശദീകരണവുമായി മന്യ

manya

ഒടുവില്‍ നടി മന്യയ്ക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കേണ്ടി വന്നിരിക്കുന്നു, ‘വികാസ്, എന്റെ യഥാർഥ ഭർത്താവ്. വാസു അണ്ണനെ സൂക്ഷിക്കണം, ആ ജോഡി ഇപ്പോൾ ട്രെൻഡിങ് ആണ്’ എന്ന്.

സംഭവം ഇങ്ങനെ: കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സായ് കുമാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ് ഗരുഡൻ വാസു എന്ന വാസു അണ്ണൻ. ചിത്രത്തിൽ നായികമാരിൽ ഒരാളായ മന്യ അവതരിപ്പിച്ച പ്രിയ ലക്ഷ്മിയെ കൊല്ലുന്നത് വാസുവും. എന്നാൽ ചിത്രം റിലീസായി വർഷങ്ങൾ കഴിഞ്ഞ്, ഇപ്പോഴിതാ, വാസുവിനെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളൻമാർ. അതിൽ ഒരു ട്രോൾ വാസു പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ്. ഈ ട്രോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാസു അണ്ണനെ സൂക്ഷിക്കണം എന്ന രസികൻ പോസ്റ്റുമായി മന്യ നായ്ഡു എത്തിയത്.

കുഞ്ഞിക്കൂനൻ, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. കുഞ്ഞിക്കൂനനിൽ ദിലീപ് അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാർത്ഥി ആയിരുന്നു. പ്രസാദിന്റെ കാമുകിയുടെ വേഷമാണ് ചിത്രത്തിൽ മന്യ അവതരിപ്പിച്ചത്.

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരായത്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്.