Thursday 26 November 2020 09:16 AM IST : By സ്വന്തം ലേഖകൻ

ഇതിഹാസത്തിന് വിട! മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകവും

maradona

മറഡോണയ്ക്ക് വിടനൽകി മലയാള സിനിമാ ലോകവും. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ലോക ഫുട്ബോളിലെ ഇതിഹാസത്തിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.

കഴി‍ഞ്ഞ ദിവസം രാത്രിയിലാണ് ഹൃദയാഘാതത്തെ തുടർന്ന് അർജന്റീനയുടെ ഇതിഹാസതാരമായ ഡിയേഗോ മറഡോണയുടെ അന്ത്യം. 60 കാരനാണ് മറഡോണ. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം.

മറഡോണയുടെ നിര്യാണത്തിൽ അർജന്റീനയിൽ മൂന്ന് ദിവത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അർജന്റീനയെ ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ച ഇതിഹാസ താരമാണ് മറഡോണ. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ താരങ്ങളിലൊരാളായാണ് മറഡോണയെ കണക്കാക്കുന്നത്.