Thursday 25 November 2021 09:21 AM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’: ടീസർ ഹിറ്റ്

marakkar

ആരാധകർ ആഘോഷമാക്കി ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ പുത്തൻ ടീസർ. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ടീസറിന്റെ ഹൈലൈറ്റ്. ഡിസംബർ 2നാണ് മരക്കാർ തീയേറ്ററുകളിലെത്തുക.

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാരിയർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കും.

ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.